Sunday, September 12, 2010

വിശ്വാസവും യുക്തിയും

അറിവിന്‍റെ നേരെ എതിര്‍ ദിശയിലാണ് എന്നും  വിശ്വാസം.വ്യക്തിയും സമഷ്ടിയും തമ്മിലുള്ള vairudhyatmaka  ബന്ധത്തിന്ന്റെ വികാസതിലുടെയാണ് അറിവ് വികസരമാകുന്നത് .എന്നാല്‍ മതവിശ്വാസം ഒരിക്കലും  അറിവിന്‍റെ നിശിതമായ രീതിശാസ്ത്രം സ്വയതമാക്കുന്നില്ല .ആത്മാര്തമാണ്‌ വിശ്വാസം.ഒരു തോന്നലിന്റെ ഫലമായി ,ഉള്‍വിളിയുടെ ഉള്ളടക്കമായി ,പ്രത്യേക അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന നിഘമനമാണ് വിശ്വാസം . കാര്യകാരണ വിശകലനമോ യുക്ത്യദിഷ്ടിത വിചിന്തനമോ കൂടാതെ പ്രശ്നപരിഹാരത്തിന്റെ വഴിയില്‍ പ്രതമാദ്രിഷ്ട്യ കണ്ടത് സത്യമെന്ന് കരുതി വിടാതെ പിടികൂടുകയാണ്  വിശ്വാസി ചെയ്യുന്നത്. ആട്ടുകാലമ്മയും കൊരട്ടിമുത്തിയും മമ്പുറത്തെ തങ്ങളും കൈവിടാതെ  കാക്കുമെന്ന് വിശ്വസിക്കുന്ന വ്യക്തിയോട് യുക്തിവിചാരം സാധ്യമല്ല. സ്വന്തം ധാരണ ശരിയാണെന്ന് വിശ്വാസി അചഞ്ചലമായി ഉറപ്പിക്കുന്നു. വേണ്ടിവന്നാല്‍ സ്വന്തം വിശ്വാസ സംരക്ഷണത്തിനായി ചാകാനും കൊല്ലാനും വിശ്വാസി തയ്യാറാണ്.

by ,Krishnan Kutty